welcome

welcome to the website of KAIMAPARAMBIL THARAVAD* powered by COST MANNAMPETTA

Saturday 26 March 2016

വിദ്യാനിധി പുരസ്കാരങ്ങൾ വിതരണം ചെയ്തു
 



 
 










 




 


































 

Wednesday 16 March 2016

കൂടൽമാണിക്യം ക്ഷേത്രം


Koodalmanickyam is the Malayalam translation of the Sanskrit word Sangameswara.   There is, however, another folklore about the name.   One day the idol was found to give out uncommonly bright  from its forehead.    Unable to identify the source of the brightness, some brought a Quartz (Manikyam) in the possession of Raja of Kayamkulam for comparison.  As they were comparing the brightness of the two, it is said the stone brought from Kayamkulam mysteriously slipped from the hand and merged with the one on the idol.   The merging of two manikyamsled to the name ‘Koodalmanikyam’.   Similar brightness is reported to have appeared on the idol once again, much later in 1907.

ചാലക്കുടിപ്പുഴ, കുറുമാലിപ്പുഴ എന്നിവയുടെ സംഗമഭൂമിയാണ്‌ ഇരിങ്ങാലക്കുട. പരശുരാമനാൽ സ്ഥാപിതമായ അതിപുരാതന കേരളീയ ഗ്രാമങ്ങളിൽ പ്രശസ്തിയാൽ ഏറെ മുന്നിൽ നില്ക്കുന്ന ഈ പ്രദേശം കൊച്ചി രാജഭരണത്തിൻ കീഴിലായിരിന്നു. ഇവിടെയാണ്‌ സുപ്രസിദ്ധ പുണ്യ ക്ഷേത്രമയ  കൂടൽമാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നത്.പ്രതിഷ്ഠ ശ്രീ ഭരതസ്വാമിയാണ്‌. ഇവിടെയിരുന്നാണ്‌ ശ്രീ ഭരതസ്വാമികൾ ശ്രീരാമപദുകം പൂജിക്കുന്നത് എന്നാണ്‌ ഭക്തജന സങ്കല്പം.  

          കൂടൽമാണിക്യം എന്നപേരുവരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു ഐതിക്യമുണ്ട്. ഒരിക്കൽ ഇവിടത്തെ വിഗ്രഹത്തിൽ നിന്നു  മാണിക്യത്തിന്റേതുപോലെ പ്രഭ കണ്ടു. അത്രയും പ്രഭചൊരിയുന്ന മാണിക്യക്കല്ലുകൾ ഭൂമിയിൽ ഉള്ളതായി അറിവില്ല. തന്റെ പക്കലുള്ള മാണിക്യത്തിന്റെ പ്രഭയാണോ വിഗ്രഹത്തിൽ നിന്നുള്ള പ്രഭയാണോ മികച്ചത് എന്ന് കായംകുളം രാജാവിന്‌ സംശയമായി. സംശനിവാരണത്തിനായി കായംകുളം രാജാവ് മാണിക്യക്കല്ലുമായി ഇരിങ്ങാലക്കുടയിൽ എഴുന്നള്ളുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തു. ക്ഷേത്ര ദർശനവേളയിൽ അദ്ദേഹം തന്റെ കൈവശമുള്ള മാണിക്യം പ്രഭയുടെ താരതമ്യത്തിനായി വിഗ്രഹത്തോട് ചേർത്തുപിടിച്ചു. അത്ഭുതമെന്നു പറയട്ടെ രാജാവിന്റെ മാണിക്യം വിഗ്രഹത്തോട് ചേരുകയും വിഗ്രഹത്തിൽ നിന്നുള്ള പ്രകാശം മറയുകയും ചെയ്തു. അന്നു മുതൽ രണ്ടു മാണിക്യങ്ങൾ കൂടിച്ചേർന്നതിനാൽ ഇവിടത്തെ ദേവൻ സംഗമേശ്വരൻ ആയി അറിയപ്പെട്ടു തുടങ്ങിയെന്നാണ്‌ ഐതിക്യം പറയുന്നത്. കൊച്ചി മഹാരജാവ് ക്ഷേത്രത്തിന്റെ ഭരണത്തിനായി തച്ചുടകൈമൾഎന്ന സ്ഥാനപ്പേരിൽ രാജ്യ പ്രതിനിധിയെ നിയമിക്കുകയും ക്ഷേത്രത്തിന്റെ ആവശ്യത്തിനായി ഭൂസ്വത്തുക്കൾ നിർണ്ണയിച്ചു കല്പന പുറപ്പെടുവിക്കുകയും ചെയ്തുവചെയ്തുവത്രെ.