welcome

welcome to the website of KAIMAPARAMBIL THARAVAD* powered by COST MANNAMPETTA

BIOGRAPHIES

 
BIOGRAPHY ജീവചരിത്രം

          ഭാരതത്തിന്റെ ദക്ഷിണാഗ്രത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു സംസ്ഥാനം അതത്രെ കേരളം. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഭാർഗ്ഗവക്ഷേത്രം തുടങ്ങി പല നാമങ്ങളിലും കേരളം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണല്ലൊ തൃശ്ശിവപേരൂർ. തൃശ്ശിവപേരൂർ പരിഷ്കരിച്ച് (ലോപിച്ച്) ഇപ്പോൾ തൃശ്ശൂർ ആയി മാറി.

       സാംസ്കാരിക പൈതൃങ്ങളുടെ ആസ്ഥാനമായ തൃശ്ശൂർ ജില്ലയിൽ പെരിഞ്ഞനം എന്ന സ്ഥലത്തെ പുരാതന കുടുംബമാണ്‌ കൈമാപറമ്പിൽ വീട്. വിവരങ്ങൾ രേഖപ്പെടുത്തി വെക്കുന്ന രീതി നടപ്പിലില്ലാതിരുന്നതിനാലും ആദ്യ കാലങ്ങളിൽ വിദ്യഭ്യാസത്തിന്റെ അഭാവം മൂലവും അതി ഭൂതകാല ചരിത്ര വസ്തുതകൾ ഭൂരിഭാഗവും ലഭ്യമല്ല.

       കൈമാപറമ്പിൽ കുഞ്ഞിറ്റി ഏകദേശം 1860 നും 1870നും ഇടയിൽ ഭൂജാതനായി എന്നു കണക്കാക്കപ്പെടുന്നു. കുഞ്ഞിറ്റിയുടെ മകൻ രാമൻ 1890  - 1900 കാലഘട്ടത്തിലും ജനിച്ചിരിക്കണം. രാമന്‌ ആദ്യ ഭാര്യ ചക്കിക്കുട്ടിയിൽ പിറന്ന ഏക മകനാണ്‌ കുഞ്ഞക്കൻ. കുഞ്ഞക്കന്റെ പിറവി 1921ൽ ആണ്‌.  

       ചക്കിക്കുട്ടിയുടെ ഏക മകനായിരുനു കുഞ്ഞക്കൻ. പിതാവ് രാമ ന്‌ രണ്ടാം ഭാര്യയിൽ പിറന്ന പൊന്നി, കൃഷ്ണൻ, നാരായണി, തുടങ്ങി നാലു സഹോദരങ്ങളുമൊത്താണ്‌ (നാലാമത് കുട്ടിയുടെ പേരു ലഭ്യമല്ല) കുഞ്ഞക്കൻ തന്റെ ബാല്യം ചെലവഴിച്ചത്.  

       ഔപചാരിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊന്നും അന്നില്ലായിരുന്നല്ലൊ. അതിനാൽ കുഞ്ഞക്കനും വിദ്യാഭ്യാസം ലഭിച്ചീല്ല.

       ഉപജീവനാർത്ഥം  കുഞ്ഞക്കൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പട്ടാളത്തിൽ ചേർന്നു. കൂലിപ്പട്ടാളം എന്നാണ്‌ ഇവരെ വിളിച്ചിരുന്നത്. ജോലിസ്ഥലം ആസ്സാം ആയിരുന്നു. അതിനുശേഷം കുഞ്ഞക്കൻ കുറെകാലം സിലോണിൽ (ഇന്നത്തെ ശ്രീലങ്കയിൽ) ജോലി ചെയ്തിട്ടുണ്ട്. ആ ജോലി വിട്ട് നാട്ടിലെട്ടിയ കുഞ്ഞക്കൻ കാർഷിക മേഖലയിൽ കൂലിപ്പണി ചെയ്താണ്‌ കുടുംബം പുലർത്തിയത്.

       1944 കുഞ്ഞക്കൻ വിവാഹിതനായി. കൈപ്പമംഗലം ബാലാപറമ്പിൽ കോന്നിയുടെ മകൾ കാർത്ത്യായനി ആയിരുന്നു വധു.

        കുഞ്ഞക്കൻ കാർത്ത്യായനി ദമ്പതികൾക്ക് എഴു മക്കൾ പിറന്നു. രാജൻ, പത്മിനി, ഉണ്ണികൃഷ്ണൻ, സുഗുണൻ, ചന്ദ്രൻ, അംബിക എന്നീ ആറു മക്കൾക്കു ശേഷം ഒരു മകൻ കൂടി പിറന്നെങ്കിലും പിറവിയുടെ നാലാം ദിനത്തിൽ (1965) ആ കുട്ടി മരിക്കുകയാണുണ്ടായത്.

       കുഞ്ഞക്കന്റെ പത്നി കാർത്ത്യായനി 2005ൽ മരിച്ചു. 2012 നവംബർ ഒമ്പതാം തിയ്യതി വൈകുന്നേരം 6 മണി വരെ കുഞ്ഞക്കൻ പറമ്പിൽ പണിയെടുത്തു.. അതിനു ശേഷം കുളിച്ച് സന്ധ്യാ നാമജപവും ഭക്ഷണവും കഴിഞ്ഞ് കുഞ്ഞക്കൻ ഉറങ്ങാൻ കിടന്നു. രാത്രി എട്ടര മണിയോടെ ഹൃദയാഘാതം മൂലം കുഞ്ഞക്കൻ നിര്യാതനായി- പ്രായം 92വയസ്സ്. ഏകദേശം ഒരു നൂറ്റാണ്ട് നാടിനും ജീവിച്ച്, വീടിനും മക്കൾക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച് തന്റെ കർമ്മകാണ്ഡം വിജയകരമായി പൂർത്തിയാക്കാൻ കുഞ്ഞക്കനു സാധിച്ചു.

        കുഞ്ഞക്കന്റെ മക്കളെല്ലാം വിവാഹിതരായി, അവരുടെ കുടുംബങ്ങളുമായി നല്ലനിലയിൽ ജീവിക്കുന്നു. മൂത്ത മകൻ രാജൻ 01 - 08 - 2013 ൽ ഇഹലോകവാസം വെടിഞ്ഞു.


കൈമാപറമ്പിൽ കുഞ്ഞക്കൻ മകൻ ചന്ദ്രൻ - ലഘു ജീവചരിത്രം

       കേരളത്തിന്റെ ഹൃദയഭാഗമായ തൃശ്ശൂർ ജില്ലയിൽ പെരിഞ്ഞനം ദേശത്ത് കൈമാപറമ്പിൽ വീട്ടിൽ കുഞ്ഞക്കന്റെ അഞ്ചാമത്തെ കുട്ടിയായി ശ്രീ ചന്ദ്രൻ 1960 മെയ് 23 തിങ്കളാഴ്ച ഭൂജാതനായി.

പൂർവ്വികർ, പൂർവ്വ ചരിത്രം

       ഇരിങ്ങാലക്കുട സംഗമേശ്വരന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന അവകാശിയായ കൈമളുടെ പറമ്പിൽ കൃഷി ചെയ്തു താമസമാക്കിയതിനാൽ കൈമൾ പറമ്പിൽ എന്നും പിന്നീടത് ലോപിച്ച് കൈമാപറമ്പിൽ എന്ന വീട്ടുപേരുണ്ടായി. കൈമാപറമ്പിൽ വീട്ടിലേ അംഗങ്ങൾ 5 വിഭാഗങ്ങളായി തിരിഞ്ഞാണ്‌ താമസിച്ചിരുന്നത് (വിശദ വിവരങ്ങൾക്ക് വംശാവലിയും ചരിത്രവും നോക്കുക). കുടുംബത്തിലെ വെച്ചാരാധനാ മൂർത്തികളുടെ പേരിലാണ്‌ ഈ ഭാഗങ്ങൾ അറിയ്യപ്പെട്ടിരുന്നത്.

       ശ്രീ ഭദ്രകാളിയുടെ വെളിപ്പാടികളായി അവരോധിക്കപ്പെട്ടവരുടെ വിഭാഗത്തിൽ കുഞ്ഞിറ്റിയുടെ വംശാവലിയിലാണ്‌ ചന്ദ്രൻ ഉൾപ്പെടുന്നത്. കുഞ്ഞിറ്റിയിൽ നിന്നും വംശാവലി ഇങ്ങനെ രേഖപ്പെടുത്താം:

       കുഞ്ഞിറ്റി - രാമൻ - രാമൻ - കുഞ്ഞക്കൻ - ചന്ദ്രൻ. (ഫാമിലി ട്രീ കാണൂക)

ചന്ദ്രന്റെ പിതാവ് കെ. ആർ. കുഞ്ഞക്കനും മാതാവ് ബാലാപറമ്പിൽ കാർത്ത്യായനിയുമാണ്‌. രാമൻ പിതാമഹനും ചക്കിക്കുട്ടി മാതാമഹിയും ആണ്‌.

സഹോദരങ്ങൾ

       രാജൻ ( 2013ൽ മരിച്ചു), പദ്മിനി, ഉണ്ണികൃഷ്ണൻ, സുഗുണൻ എന്നിവർ ചന്ദ്രന്റെ മുതിർന്ന സഹോദരങ്ങളാണ്‌. ചന്ദ്രന്റെ അനുജത്തിയാണ്‌ അംബിക. ഒരു അനുജൻ കൂടിയുണ്ടായിരുന്നു ചന്ദ്രന്‌. ആ കുട്ടി ജനനത്തിന്റെ നാലാം ദിനത്തിൽ മരണമടഞ്ഞു.

ബാല്യം

       ചന്ദ്രന്റെ ശൈശവം പെരിഞ്ഞനത്ത് പിതാവിന്റെ വീട്ടിൽ അച്ചനമ്മമാരോടും സഹോദരങ്ങളോടും ഒപ്പം സുഖ ദുഃഖ സമ്മിശ്രമായി കഴിഞ്ഞു. അയല്പക്കത്തുള്ള കുട്ടികളെല്ലാം ചന്ദ്രന്റെ സുഹൃത്തുക്കളായിരുന്നു. പല സൗഹൃദങ്ങളും ഇപ്പോഴും തുടരുന്നു.

വിദ്യാഭ്യാസം

       പെരിഞ്ഞനം RMH സ്കൂളിലായിരുന്നു ചന്ദ്രന്റെ പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി തലത്തിൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കിയത്‌ കൊടുങ്ങല്ലൂർ പുല്ലൂറ്റിലുള്ള കെ.കെ.ടി.എം. കോളേജാണ്‌. ഇവിടെ പി.ഡി.സി. വിജയകരമായി പൂർത്തിയാക്കിയ ചന്ദ്രൻ തൊഴിൽ ലഭിച്ചതിനാൽ തുടർന്നു പഠനം നടത്തിയില്ല.

ജോലി (തൊഴിൽ)

       കോളേജ് വിദ്യാഭ്യാസത്തിനു ശേഷം 1979ൽ ചന്ദ്രൻ ഇന്തോ തിബത്തൻ ബോർഡർ പോലീസ് ഫോഴ്സി (ITBPF) ൽ കോൺസറ്റ്ബിൾ (റേഡിയോ ഓപ്പറേറ്റർ) ആയി ജോലിയിൽ പ്രവേശിച്ചു. ഭാരത ഗവർമ്മെന്റിന്റെ ഒരു പാരാമിലിറ്ററി ഫോഴ്സ് ആണ്‌ ഐ.ടി.ബി.പി.എഫ്. ചൈനാ അതിർത്തിയാണ്‌ പ്രവർത്തന മേഖല. ഇ.തി. ബോ. പോ. ഫോഴ്സിൽ 1994 വരെ സേവന അനുഷ്ഠിച്ചു. 1994 ജൂൺ മുതൽ 2001 വരെ പ്രമുഖ വ്യക്തികൾ (VVIP) ക്ക് സുരക്ഷ നല്കാനുള്ള എസ്.പി.ജിയിൽ Junior Intelligence Officer ആയി ഡെപ്യൂട്ടേഷനിൽ പോയി. പ്രധാനമന്ത്രി പ്രതിപക്ഷ നേതാവ് മുതലായ Z+  വിഭാഗത്തിൽ ഉൾപ്പെടുന്ന VVIP കൾക്ക് ആണ്‌ Special Protection Group (SPG)  സുരക്ഷ  ഉറപ്പാക്കുന്നത്. പ്രധാനമന്ത്രി ദേവ ഗൗഡ, യു.പി.എ. അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്ക് സുരക്ഷ നല്കുവാൻ സാധിച്ചതിന്റെ ത്രിൽ ഇപ്പോഴും ശ്രീ ചന്ദ്രന്റെ സംഭാഷണത്തിൽ വ്യക്തമായി ദർശിക്കാം. 2001 ൽ വീണ്ടും ITBPF ലേക്ക് തിരിച്ചു പോയി. അവിടെ സബ് ഇൻസ്പെക്ടർ (റേഡിയോ ഓപ്പറേറ്റർ) ആയി സ്ഥാന കയറ്റം ലഭിച്ചു. ഈ ചുമതല 2003 വരെ ഭംഗിയായും ആത്മാർത്ഥമായും നിർവ്വഹിച്ചു. 2003 മെയ് 5 മുതൽ സ്വയം വിരമിക്കൽ പദ്ധതി (Voluntary Retirement Scheme) പ്രകാരം സർവ്വിസിൽ നിന്നു വിടുതൽ നേടി നാട്ടിൽ സ്ഥിര താമസമാക്കി.

വിവാഹം കുടുംബം

       ഏപ്രിൽ 18, അതെ 1989 ലെ ഏപ്രിൽ 18 ലായിരുന്നു ചന്ദ്രന്റെ വിവാഹം. മതിലകം ദേശത്തെ അറിയപ്പെടുന്ന വീടായ കേളശ്ശേരിയിൽ നിന്നായിരുന്നു ചന്ദ്രൻ തന്റെ നല്ലപാതിയെ കണ്ടെത്തിയത്. കേളശ്ശേരി ഭവനത്തിലെ വിജയയായിരുന്നു വധു. വിവാഹം ബന്ധു മിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷപൂർവ്വം നടന്നു. അവരുടെ ദാമ്പത്യ വല്ലരിയിൽ രണ്ടു കുസുമങ്ങൾ  വിരിഞ്ഞു - ശ്രീജിത്തും കിരണും.

       പ്രഥമ പുത്രൻ, ശ്രീജിത്ത് 1991 നവംബർ 3 നു പിറന്നു. ആ പുതിയ വിരുന്നുകാരന്റെ ആഗമനം ചന്ദ്രൻ വിജയ ദമ്പതികളുടെ ജീവിതത്തിൽ വിജയ ചന്ദ്രികയായി പൂനിലാവ് പടർത്തി. അയൽപക്കത്തുള്ള വിദ്യാലയത്തിൽ ശ്രീജിത്ത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ശ്രീജിത്ത് തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളേജിൽ നിന്നും എഞ്ചിനിയറിങ്ങിൽ ഡിപ്ളോമ യും മഹാത്മാഗാന്ധി ാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ടെക്. ഉം നേടിയിട്ടുണ്ട്. ഇപ്പോൾ അത്താണിയിലുള്ള പൊതുമേഖലാ സ്ഥാപനമായ SILK ൽ അപ്രന്റീസ് ആയി പരിശീലനം നടത്തുന്നു.

       രണ്ടാമത്തെ പുത്രനായ കിരൺ 1993 ഒക്ടോബർ 24 നു ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സേലം കാവേരി എഞ്ചിനിയറിങ്ങ് കോളേജിൽ ബി. ടെക്. നു പഠിക്കുന്നു.

അച്ഛൻ, അമ്മ, പത്നി വിജയ, പുത്രന്മാരായ ശ്രീജിത്ത് കിരൺ എന്നിവരോടൊപ്പം ചന്ദ്രൻ പെരിഞ്ഞനത്തുള്ള തന്റെ വസതിയിൽ വസിക്കുന്നു, സുഖമായി. ആർക്കും ചൂണ്ടി കാണിക്കാവുന്ന ഒരു മാതൃകാ കുടുംബമാണ്‌ വിജയചന്ദ്രന്മാരുടേത്.

സേവനങ്ങൾ, ബഹുമതികൾ

       ഇന്തോ തിബത്തൻ ബോർഡർ പോലീസ് ഫോഴ്സിൽ 25 വർഷത്തെ നിസ്തുലമായ സേവനം ചന്ദ്രന്റെ ജീവിതയാത്രയിൽ എന്നും ഒരു തിലകക്കുറിയായി നിലകൊള്ളും. ഇന്ത്യയിലെ അതിവിശിഷ്ട വ്യക്തികളുടെ ജീവന്റെ സുരക്ഷ 7 വർഷക്കാലം ശ്രീ ചന്ദ്രന്റെ കൈകളിൽ സുരക്ഷിതമായിരുന്നു എന്നത് പ്രസ്താവയോഗ്യമാണ്‌. മുൻപറഞ്ഞ രണ്ടു പ്രവർത്തന മേഖലകളിലും അതിവിശിഷ്ട സേവനത്തിനുള്ള പുരസ്കാരങ്ങളും ബഹുമതികളും സദ്സേവാ മെഡലുകളും ചന്ദ്രനെ തേടി എത്തിയിട്ടുണ്ട്.

വിശ്രമ ജീവിതത്തിലും കർമ്മ നിരതൻ

       സാധാരണ വ്യക്തികൾ റിട്ടയർ ചെയ്താൽ പിന്നീട് ജോലിയൊന്നും ചെയ്യാതെ കിട്ടുന്ന പെൻഷനും വാങ്ങി അലസ ജീവിതം നയിക്കുകയാണ്‌ ചെയ്യുക. തൽഫലമായി അധികം താമസിയാതെ അവരെ പലവിധ അസുഖങ്ങൾ ബാധിക്കുകയും ചെയ്യും. പിന്നീട് ഡോക്ടറായി, ആശുപത്രിയായി, ചിത്സയായി അവരുടെ ജീവിതം മുന്നോട്ടു പോകും. എന്നാൽ ചന്ദ്രന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്‌. വിരമിക്കലിനു ശേഷം അദ്ദേഹം ദേശീയ സമ്പാദ്യ പദ്ധതിയുടെ ഏജന്റായി പ്രവർത്തിച്ചു തുടങ്ങി. അതോടൊപ്പം എൽ.ഐ.സി. യുടെ പ്രതിനിധിയായും സേവനം ചെയ്യുന്നു. ഈ പ്രവർത്തനങ്ങളിൽ നിന്നും നല്ലൊരു വരുമാനം കിട്ടും. അതുമാത്രമല്ല ജീവിതം സുഗമമായി മുന്നോട്ടു ഒഴുകും. ഒഴുന്ന ജലത്തിൽ അഴുക്കില്ല എന്ന പഴമൊഴിയെ അന്വർത്ഥമാകുന്നവിധം  ചന്ദ്രന്റെ ജീവിതം രോഗങ്ങളിൽ നിന്നും വിമുക്തമാണ്‌, മനസ്സെന്നും ശുദ്ധവും പവിത്രവുമാണ്‌.

ഉദാരമനസ്കത

       തനിക്ക് കമ്മീഷനായി കിട്ടുന്ന തുകയിൽ നല്ലൊരു പങ്കും ഇദ്ദേഹം തന്റെ കക്ഷികൾക്കു വീതിച്ചു നല്കുന്നു എന്നത് പലർക്കും വിശ്വസിക്കാൻ തന്നെ കഴില്ല. നാട്ടിലെ ഏതു പൊതു പ്രവർത്തനത്തിനും സഹായ ഹസ്തവുമായി ചന്ദ്രനുണ്ടായിരിക്കും. ദീനാനുകമ്പ, സഹോദര സ്നേഹം, ഉദാരമനസ്കത എന്നിവ ശ്രീ ചന്ദ്രന്റെ മുഖമുദ്രകളാണ്‌. 

ശ്രീ ചന്ദ്രനു സർവ്വ മംഗളങ്ങളും ഭവിക്കട്ടെ!

 

 

 
LIFE LINES OF
KAIMAPARAMBIL FAMILY MEMBERS
 
 


LIFE LINE OF KAIMAPARAMBIL KUNZHAKKAN *
Name
K.R. KUNHAKKAN*
Born on
1921
Place of birth
PERINJANAM, THRISSUR, KERALA, INDIA
Nationality
INDIAN
Citizenship
INDIAN
Ethnicity
MALAYALI
House Name
KAIMAPARAMBIL HOUSE
Father
K. K. RAMAN S/O KAIMAPARAMBIL KUNJITI
Mother
THAIVALAPPIL CHAKKIKKUTTY
Brothers & sisters
PONNI, KRISHNAN, NARAYANI, SISTER NOT NAMED
Education
NIL
Occupation
IN BRITISH MILITARY (ASSAM), WORKED IN CEYLON,
LOCALLY EMPLOYED INAGRICULTURAL WORK
Marriage
1944
Spouse
BALAPARAMBIL KARTHIAYANI
Children
1. RAJAN
2. PADMINI
3. UNNIKRISHNAN
4. SUGUNAN
5. CHANDRAN
6. AMBIKA
7. BOY NOT NAMED
 
DIED ON (AGE)
29-04-2012 (AGED 92)
*MORE DETAILS
* FOR MORE INFORMATION REFER DETAILED BIOGRAPHY
 
LIFE LINE OF KAIMAPARAMBIL RAJAN*
Name
K.K. RAJAN*
Born on
1946
Place of birth
PERINJANAM, THRISSUR, KERALA, INDIA
Nationality
INDIAN
Citizenship
INDIAN
Ethnicity
MALAYALI
House Name
KAIMAPARAMBIL
Father
K. R. KUNZHAKKAN S/O KAIMAPARAMBIL RAMAN
Mother
BALAPARAMBIL KARTHIAYANI
Brothers & sisters
*, PADMINI, UNNIKRISHNAN,SUGUNAN, CHANDRAN, AMBIKA, BOY NOT NAMED
Education
S.S.L.C. IN RMHS PERINJANAM
Occupation
ASST. COMMANDANT IN ITB POLICE
Marriage
Spouse
SULOCHANA
Children
RABINI
MAHESH
Spouse
RAMESH
 
HONOURS
Presidents Police Medal for meritorious service
Presidents Police Medal Medal distinguished service
DIED ON(AGE)
01-08-2013 (AGED 67)
*MORE DETAILS
* FOR MORE INFORMATION REFER DETAILED BIOGRAPHY
 
LIFE LINE OF KAIMAPARAMBIL UNNIKRISHNAN*
Name
K.K. UNNIKRISHNAN *
Born on
1954
Place of birth
PERINJANAM, THRISSUR, KERALA, INDIA
Nationality
INDIAN
Citizenship
INDIAN
Ethnicity
MALAYALI
House Name
KAIMAPARAMBIL
Father
K. R. KUNHAKKAN S/O KAIMAPARAMBIL RAMAN
Mother
BALAPARAMBIL KARTHIAYANI
Brothers & sisters
RAJAN, PADMINI, *,SUGUNAN, CHANDRAN, AMBIKA, BOY NOT NAMED
Education
S.S.L.C. IN RMHS PERINJANAM
Occupation
AAST. COMMANDANT IN ITD MHA NEW DELHI
Marriage
Spouse
REMANI
Children
UDEESHKUMAR
USHIDA
DIVYA
Spouse
RIMIYA
AADARSH
RAHUL
*MORE DETAILS
* FOR MORE INFORMATION REFER DETAILED BIOGRAPHY
 
LIFE LINE OF KAIMAPARAMBIL SUGUNAN*
Name
K.K. SUGUNAN *
Born on
20-11-1957
Place of birth
PERINJANAM, THRISSUR, KERALA, INDIA
Nationality
INDIAN
Citizenship
INDIAN
Ethnicity
MALAYALI
House Name
KAIMAPARAMBIL
Father
K. R. KUNHAKKAN S/O KAIMAPARAMBIL RAMAN
Mother
BALAPARAMBIL KARTHIAYANI
Brothers & sisters
RAJAN, PADMINI, UNNIKRISHNAN, *, CHANDRAN, AMBIKA, BOY NOT NAMED
Education
S.S.L.C. IN RMHS PERINJANAM, DIP. IN MECH. ENG. IN SREE RAMA POLYTECHNIC
Occupation
DEPUTY GENERAL MANAGER IN AIR INDIA
Marriage
1991
Spouse
ABALI
Children
SIVARANJINI
VAISHNAVI
*MORE DETAILS
* FOR MORE INFORMATION REFER DETAILED BIOGRAPHY
 
LIFE LINE OF KAIMAPARAMBIL SREEJITH*
Name
K.C. SREEJITH *
Born on
03-11-1991
Place of birth
PERINJANAM, THRISSUR, KERALA, INDIA
Nationality
INDIAN
Citizenship
INDIAN
Ethnicity
MALAYALI
House Name
KAIMAPARAMBIL
Father
K. K. CHANDAN S/O KAIMAPARAMBIL KUNHAKKAN
Mother
K.R. VIJAYA
Brothers & sisters
*, KIRAN K.C.
Education
S.S.L.C. IN,
RMHS PERINJANAM
DIPLOMA
SREE RAMA POLYTECHNIC, TRIPRAYAR
B.TEC
SNM ENG. COLLEGE MOOTHAKUNNAM
Occupation
APPRENTICE IN SILK, ATHANI
Marriage
NM
*MORE DETAILS
* FOR MORE INFORMATION REFER DETAILED BIOGRAPHY
 
LIFE LINE OF KAIMAPARAMBIL KIRAN*
Name
K.C. KIRAN *
Born on
24-10-1993
Place of birth
PERINJANAM, THRISSUR, KERALA, INDIA
Nationality
INDIAN
Citizenship
INDIAN
Ethnicity
MALAYALI
House Name
KAIMAPARAMBIL
Father
K. K. CHANDAN S/O KAIMAPARAMBIL KUNHAKKAN
Mother
K.R. VIJAYA
Brothers & sisters
SREEJITH K.C, *
Education
S.S.L.C.
RMHS PERINJANAM
B.TEC
KAVERY  ENG. COLLEGE , SALEM
Occupation
NOT EMPLOYED
Marriage
NM
*MORE DETAILS
* FOR MORE INFORMATION REFER DETAILED BIOGRAPHY
 
LIFE LINE OF KAIMAPARAMBIL VENUGOPAL*
Name
K.K. VENUGOPAL *
Born on
1946
Place of birth
PERINJANAM, THRISSUR, KERALA, INDIA
Nationality
INDIAN
Citizenship
INDIAN
Ethnicity
MALAYALI
House Name
KAIMAPARAMBIL
Father
K.V. KARAPPAN, S/O KAIMAPArAMPIL VELANTI
Mother
R.S. BHARGGAVI
Brothers & sisters
RAMACHANDRAN, MADHUSUDHANAN, DEVIKA, KAUSU, CHANDNI
Education
RMVHS, PERINJANAM
Occupation
TEACHER IN RMVHS PERINJANAM
Marriage
Spouse
C. U. MEENAKSHI
Children
SHINE
PRATHYUSH
Spouse
APARNA
SRUTHY
*MORE DETAILS
* FOR MORE INFORMATION REFER DETAILED BIOGRAPHY
 

1 comment:

  1. Can someone in this family group please share me the number of SUGUNAN SIR, who worked in AirIndia?
    Pramod, Calicut University. 9447446169

    ReplyDelete