വിവാഹം കുടുംബം
ഏപ്രിൽ 18, അതെ 1989 ലെ ഏപ്രിൽ 18 ലായിരുന്നു ചന്ദ്രന്റെ വിവാഹം. മതിലകം ദേശത്തെ അറിയപ്പെടുന്ന വീടായ കേളശ്ശേരിയിൽ നിന്നായിരുന്നു ചന്ദ്രൻ തന്റെ നല്ലപാതിയെ കണ്ടെത്തിയത്. കേളശ്ശേരി ഭവനത്തിലെ വിജയയായിരുന്നു വധു. വിവാഹം ബന്ധു മിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഘോഷപൂർവ്വം നടന്നു. അവരുടെ ദാമ്പത്യ വല്ലരിയിൽ രണ്ടു കുസുമങ്ങൾ വിരിഞ്ഞു - ശ്രീജിത്തും കിരണും.
പ്രഥമ പുത്രൻ, ശ്രീജിത്ത് 1991 നവംബർ 3 നു പിറന്നു. ആ പുതിയ വിരുന്നുകാരന്റെ ആഗമനം ചന്ദ്രൻ വിജയ ദമ്പതികളുടെ ജീവിതത്തിൽ വിജയ ചന്ദ്രികയായി പൂനിലാവ് പടർത്തി. അയൽപക്കത്തുള്ള വിദ്യാലയത്തിൽ ശ്രീജിത്ത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ശ്രീജിത്ത് തൃപ്രയാർ ശ്രീരാമ പോളിടെക്നിക് കോളേജിൽ നിന്നും എഞ്ചിനിയറിങ്ങിൽ ഡിപ്ളോമ യും മഹാത്മാഗാന്ധി ാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ടെക്. ഉം നേടിയിട്ടുണ്ട്. ഇപ്പോൾ അത്താണിയിലുള്ള പൊതുമേഖലാ സ്ഥാപനമായ SILK ൽ അപ്രന്റീസ് ആയി പരിശീലനം നടത്തുന്നു.
രണ്ടാമത്തെ പുത്രനായ കിരൺ 1993 ഒക്ടോബർ 24 നു ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സേലം കാവേരി എഞ്ചിനിയറിങ്ങ് കോളേജിൽ ബി. ടെക്. നു പഠിക്കുന്നു.
അച്ഛൻ, അമ്മ, പത്നി വിജയ, പുത്രന്മാരായ ശ്രീജിത്ത് കിരൺ എന്നിവരോടൊപ്പം ചന്ദ്രൻ പെരിഞ്ഞനത്തുള്ള തന്റെ വസതിയിൽ വസിക്കുന്നു, സുഖമായി. ആർക്കും ചൂണ്ടി കാണിക്കാവുന്ന ഒരു മാതൃകാ കുടുംബമാണ് വിജയചന്ദ്രന്മാരുടേത്.
No comments:
Post a Comment